എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച് ജനം

എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച് ജനം
Oct 2, 2026 04:40 PM | By PointViews Editor

ആ കളിയിൽ സാമൂഹിക വിരുദ്ധർ രക്ഷപ്പെടുമോ അതോ പൊലീസും നിയമവാഴ്ചയും വിജയിക്കുമോ എന്ന് നോക്കിയിരിക്കുകയാണ് ജനം. വയനാട്ടിലെ മീനങ്ങാടി പൊലീസ് സ്റ്റേഷൻ്റെ തൊട്ടടുത്ത് വച്ച്, വണ്ടി ക്രോസിട്ട് കാർ തടഞ്ഞു നിർത്തി, ഇരുവശത്തെയും ചില്ലുകൾ അടിച്ചു തകർത്ത്, മുളക് സ്പ്രേ അടിച്ച് കാർ ഉടമയെ തളർത്തിയ ശേഷം വാഹനം തട്ടിയെടുത്ത് കടന്നുകളഞ്ഞത് വെറും 21000 രൂപ തട്ടിയെടുക്കാനായിരുന്നു എന്ന തമാശ കേൾക്കേണ്ടി വരുമോ എന്ന് സാകൂതം വീക്ഷിക്കുകയാണ് ജനം. ആ കാർ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ടൗണിൽ, നീണ്ടുനോക്കി പാലത്തിന് സമീപം സമാന്തരപാതയിലെ പുരയിടത്തിൽ ഇട്ട്ഉൾഭാഗം നശിപ്പിച്ച ശേഷം ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞതും ഇതേ 21000 രൂപ കണ്ടെടുക്കാനാണെന്ന് വിശ്വസിക്കേണ്ടി വരുമോ എന്ന അശങ്കയും ജനത്തിനുണ്ട്. ആ 21000 രൂപയ്ക്ക് വേണ്ടി വ്യാജ നമ്പർ ഉള്ള ഇന്നോവയും ഐ20 യും എടുത്ത് 10 പേർ മിനക്കെട്ടെന്ന് കേട്ടാൽ ചിരിക്കാത്തവർ ആ10 പേർ മാത്രമായിരിക്കും എന്ന് ഉറപ്പ്. തട്ടിയെടുക്കപ്പെട്ട കാറിൽ ആ21000 രൂപയ്ക്കപ്പുറം ഉണ്ടായിരുന്നത് സ്വർണ്ണമോ എംഡിഎംഎ യോ എന്ന് പറയേണ്ടത് ക്രമസമാധാന പാലക്കാണ്. ആ കാറിനെ കുറിച്ചും ഇതിനെ പിന്തുടർന്ന് വന്നപ്പോൾ നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ഉപേക്ഷിച്ച രണ്ട് കാറുകളെ കുറിച്ചും ഉള്ള ദുരൂഹത തുടരുന്നതിനിടയിലാണ് ആ കേസിനെ ലാഘവത്തോടെ കാണാനാകാതെ ജനം അന്വേഷണം തുടരുന്നത്. എന്തിനായിരിക്കും ഈ അതിസാഹസികത ആ10 പേർ കിട്ടിയത്? ആരാണ് അവർക്ക് പിന്നിലുള്ളത്? എന്തിനാണ് കാർ തട്ടിയെടുത്തത്? എന്തായിരുന്നു യഥാർത്ഥത്തിൽ ആ കാറിനുള്ളിൽ ഉണ്ടായിരുന്നത്? ചോദ്യങ്ങൾ നിരവധിയാണ്. പിൻതുടർന്ന് വന്ന സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൻ്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയതോടെ വെറും 21000 രൂപയ്ക്ക് വേണ്ടി 30 ലക്ഷത്തിലധികം വിലവരുന്ന രണ്ട് വാഹനങ്ങൾ പൊലീസിന് ഇട്ടു കൊടുക്കാൻ പാകത്തിന് ആ സംഘം സിനിമ ഷൂട്ട് ചെയ്യകയാണെന്ന് കരുതണോ എന്നാണ് ജനം ചോദിക്കുന്നത്. ഇതോടൊപ്പം എത്തിയ ഐ 20 കാറിനെ കുറിച്ച് അന്വേഷണം തുടരുകയാണ്. കർണാടക റജിസ്ട്രേഷൻ ഉള്ള കെഎ 17എംഎ 9007 ഇന്നോവ കാറാണ് അക്രമി സംഘം തട്ടിക്കൊണ്ടു വന്ന് കൊട്ടിയൂരിൽ ഉപേക്ഷിച്ചത്. കെഎൽ 55 എ 1221 ഇന്നോവ കാറിലാണ് ഒരു സംഘമെത്തിയത്. ഈ കാറിൻ്റെ നമ്പറാണ് വ്യാജമെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതോടൊപ്പം ഉണ്ടായിരുന്ന കെഎൽ 60 എം 5292 കാറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കാറുകൾ എല്ലാം കേളകം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കർണാടകയിലെ ഗുണ്ടൽപേട്ടിൽ ക്വാറിയും സ്റ്റോൺ ക്രഷറും നടത്തുന്ന കൊടുവള്ളി സ്വദേശി ജാഫറിൻ്റെ കാറാണ് തട്ടിയെടുത്ത് കൊണ്ടു വന്ന് കൊട്ടിയൂരിൽ ഉപേക്ഷിച്ചത്. മീനങ്ങാടി പൊലീസ് സ്‌റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തെ വച്ച് കാർ തടഞ്ഞ് നിർത്തി ഇരു വശത്തേയും ചില്ല് അടിച്ചു തകർത്ത ശേഷം ജാഫറിൻ്റെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിക്കകുയായിരുന്നു. ജാഫറിനെ കാറിന് പുറത്തേക്ക് തള്ളിയ ശേഷം മുഖംമൂടി അക്രമി സംഘം കാറുമായി കണ്ണൂർ ജില്ലയിലേക്ക് കടക്കുകയായിരുന്നു. മുന്നിലും പിന്നിലുമായി രണ്ട് കാറുകളിൽ മറ്റ് രണ്ട് സംഘങ്ങളും ഉണ്ടായിരുന്നു. കൊട്ടിയൂർ സമാന്തര റോഡിൽ കാർ നിർത്തി ഉൾഭാഗം പരിശോധിക്കുന്നതിന് ഇടയിലാണ് കേളകം പൊലീസ് ആ വഴി എത്തിയത്. മീനങ്ങാടി സംഭവം സംബന്ധിച്ച വിവരം കേളകം പൊലീസിനും ലഭിച്ചിരുന്നു. കാർ ഇട്ടിരുന്ന ഭാഗത്തെ വീട്ടുകാരും സംശയത്തോടെ വീക്ഷിക്കുന്ന സമയത്താണ് പൊലീസ് സംഘവും എത്തിയത്. ജനവും പൊലീസും ഒന്നിച്ചെത്തിയതോടെ അക്രമി സംഘം രക്ഷപ്പെടാൻ പല ഭാഗത്തേക്ക് ചിതറി ഓടുകയായിരുന്നു. സമീപത്തുള്ള ബാവലി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പാനൂർ അണിയാരം സ്വദേശി മുത്തേടത്ത് താഴെ കുനിയിൽ രഞ്ജു രവീന്ദ്രൻ, മട്ടന്നൂർ നെല്ലുന്നി സ്വദേശി സൗരവ് നിവാസിൽ സൗരവ് സുനിൽ കുമാർ എന്നിവരെയാണ് പൊലീസും നാട്ടുകാരും ചേർന്ന്പിടികൂടിയത്. ഇരുവരേയും മീനങ്ങാടി പൊലീസിന് കൈമാറി. ഇവരെ റിമാൻഡ് ചെയ്തു. സംഘത്തിൽ 10 പേരുണ്ടായിരുന്നു. ഇവരിൽ എട്ട് പേരേ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. ഉവർക്കായി തിരച്ചിൽ തുടരുകയാണ്. സംഘം കൊട്ടിയൂരിലേക്ക് എത്തിയതും സമാന്തരപാത തിരഞ്ഞെടുത്തതും യാദൃശ്‌ചികമല്ലെന്നും പൊലീസ് പരിശോധന ഉണ്ടാകില്ലെന്ന ധാരണയിലാണ് സംഘം ആ വഴിയിൽ എത്തിയതെന്നും ആണ് പൊലീസ് നിഗമനം. മാത്രമല്ല സംഘത്തിന് കൊട്ടിയൂർ, പേരാവൂർ, കേളകം മേഖലകളിൽ ആരെങ്കിലുമായി ബന്ധം ഉണ്ടോയെന്നും പൊലീസ്   പരിശോധിച്ചു വരികയാണ്. രക്ഷപ്പെട്ട അക്രമി സംഘം കടന്നു കളഞ്ഞത് ഏത് വഴിക്കാണ് എന്നും അവർക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയത് ആരെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ബത്തേരി ഡിവൈഎസ്‌പി അബ്‌ദുൾ കരിം, മീനങ്ങാടി സിഐ ബിജു ആൻ്റണി, എസ്‌ഐ സന്തോഷ്, കേളകം എസ്ഐ വർഗീസ് തോമസ് എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.21000 രൂപ മാത്രമാണ് നഷ്‌ടപ്പെട്ടതെന്ന് ജാഫർ പറയുമ്പോഴും നടന്നത് സ്വർണം പൊട്ടിക്കൽ ശ്രമമാണെന്നും പൊലീസ് കരുതുന്നു.. പണവുമായി വന്ന കാർ എന്ന വാദത്തെ പൊലീസ് വിശ്വസിക്കുന്നില്ല. കാരണം യാത്രകളിൽ പരമാവധി കൈവശം വയ്ക്കാവുന്ന തുക രണ്ട് ലക്ഷം വരെയാണ്. അതും രേഖകൾ കൃത്യമായി ഉണ്ടായിരിക്കണം. അതിൽ കൂടുതൽ പണവുമായി വ്യവസായി കാറിൽ സഞ്ചരിക്കുമെന്ന് പൊലീസ് കരുതുന്നില്ല. ആ തുകയോ അതിൽ അധികം സംഖ്യയോ കവർച്ച ചെയ്യാൻ ഇത്രയും സന്നാഹത്തോടെ കവർച്ചാ സംഘം പുറപ്പെടുമെന്നോ പൊലീസ് കരുതുന്നില്ല. അതിനാൽ ഈ ആക്രമണം സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ടാണെന്ന സംശയം പൊലീസിനുണ്ട്. സ്വർണം പൊട്ടിക്കൽ സംഘങ്ങളുടെ താവളങ്ങൾ ഏറെയുള്ളത് കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ അതിർത്തി മേഖലയിലാണ്. കൊട്ടിയൂരിലെത്തിയ സംഘങ്ങളിൽ പെട്ടവർ എല്ലാവരും പരസ്‌പരംഅറിയുന്നവർ അല്ലായിരുന്നു. അതിനാൽ തന്നെ ഇത്തരം നിയമ വിരുദ്ധ ഇടപാടുകളിൽ വൻ സംഘം തന്നെയാമ് പ്രവർത്തിക്കുന്നതെന്നും ഇത്തരം ആക്രമണങ്ങൾ എല്ലാം ക്വട്ടേഷൻ സംഘങ്ങളാണ് നടത്തുന്നതെന്നുമുള്ള പൊലീസിൻ്റെ മുൻ നിഗമനങ്ങളുടെ ചുവടു പിടിച്ചാണ് അന്വേഷണം നടത്തുന്നത്.

സംഗതി ക്വട്ടേഷനാണെന്നും ലക്ഷൃം കോടികൾ വിലവരുന്ന എന്തോ ഒരു വസ്തു അടിച്ചെടുക്കാൻ വേണ്ടിയാണെന്നും എത് കൊച്ചു കുട്ടിക്കും മനസ്സിലായി. അത് പത്തംഗ സംഘത്തിന് കിട്ടിയോ ഇല്ലയോ എന്ന് കാർ ഉടമയ്ക്കും ക്വട്ടേഷൻ സംഘത്തിനും മാത്രമേ അറിയൂ. ആ വന്നതും ആ കാറിൽ ക്വാറി ഉടമ കൊണ്ടു പോകുമെന്ന് ഒരു ധാരണ ആ അക്രമിസംഘത്തിന് ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ ബന്ധങ്ങളും ഇടപാടുകളും ഉണ്ടോ എന്ന് ജനം സംശയിക്കുന്നതിനെ കുറ്റം പറയാനാകില്ല. എന്തായാലും വെറും 21000 രൂപ മാത്രമാണ് നഷ്ടപ്പെട്ടത് എന്ന് ഈസിയായി പറയുന്ന കാർ ഉടമയേയും രണ്ടു പേരേ അല്ലാതെ ബാക്കി 8 പ്രതികളെയും പിടിക്കില്ല എന്ന് കരുതി ഒളിവിലിരിക്കുന്നവരെയും എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുകയാണ് ജനം.

Everything is a mystery, what will happen to the case? People are watching the Meenangadi car attack and the atrocities in Kottiyoor with bated breath.

Related Stories
വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

Oct 2, 2026 05:22 PM

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത...

Read More >>
കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും പദ്ധതിയും

Oct 1, 2026 08:04 PM

കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും പദ്ധതിയും

കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും...

Read More >>
വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യം

Oct 1, 2026 03:35 PM

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യം

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ...

Read More >>
കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും രാഹുൽ

Oct 1, 2026 02:45 PM

കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും രാഹുൽ

കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും...

Read More >>
കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത്  ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ കൈമാറ്റമോ?

Oct 1, 2026 05:30 AM

കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത് ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ കൈമാറ്റമോ?

കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത് ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ...

Read More >>
ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

Sep 28, 2026 09:10 AM

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും...

Read More >>
Top Stories